സൈബർ തട്ടിപ്പിന് ഇരയായി ഡോക്ടർ അലി

 



തൃത്താല : സൈബർ തട്ടിപ്പിനും ബ്ലാക്ക് മെയിലിഗിനും ഇരയായി തൃത്താല ആലൂർ അലിസ് ക്ലിനിക്ക് ഉടമ ഡോക്ടർ അലി

എന്റെ പേരിൽ വ്യാജ വീഡിയോകൾ, എഡിറ്റ് ചെയ്ത ചാറ്റ് സ്‌ക്രീൻഷോട്ടുകൾ എന്നിവ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ നടത്തുകയാണെന്നും ഞാൻ ഉപയോഗിച്ചിട്ടില്ലാത്ത ഉള്ളടക്കം ചേർത്ത് വ്യാജമായി സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അവർ പണം ആവശ്യപ്പെടുകയും, അത് നൽകാത്ത പക്ഷം സമൂഹമാധ്യമങ്ങളിൽ പരത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നുമാണ് ഡോക്ടർ അലി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്

ബ്ലാക്ക്മെയിൽ സമ്മർദ്ദങ്ങൾക്ക് ഒരിക്കലും വഴങ്ങില്ലെന്നും നിയമപരമായ നടപടികൾക്കായി സൈബർ ക്രൈം സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡോക്ടർ അലിയുടെ ഫേസ്ബുക്ക് പോ പോസ്റ്റ്:

പ്രിയപ്പെട്ടവരേ...

Ciber crime, black mailing തുടങ്ങിയ കാര്യങ്ങൾ ചുറ്റും നടക്കുന്നുണ്ട് എന്ന് അറിയാമായിരുന്നു. എന്നാൽ ഇന്ന് ഞാനും അതിനൊരു ഇരയായിരിക്കുന്നു. 

എന്റെ വ്യക്തിഗത ജീവിതത്തെ ലക്ഷ്യമിട്ട് ഒരാൾ (ചിലപ്പോൾ ഒരുകൂട്ടം ആളുകൾ) എന്റെ പേരിൽ വ്യാജ വീഡിയോകൾ, എഡിറ്റ് ചെയ്ത ചാറ്റ് സ്‌ക്രീൻഷോട്ടുകൾ എന്നിവ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ നടത്തുകയാണ്.

ഞാൻ ഉപയോഗിച്ചിട്ടില്ലാത്ത ഉള്ളടക്കം ചേർത്ത് വ്യാജമായി സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അവർ പണം ആവശ്യപ്പെടുകയും, അത് നൽകാത്ത പക്ഷം സമൂഹമാധ്യമങ്ങളിൽ പരത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

+44 7933 698747

+44 7933 673801

+44 7708 598221

+44 7564 973369

+44 7598 191123

എന്നീ നമ്പറുകളിൽ നിന്നാണ് കോളുകളും മെസ്സേജ്സും വരുന്നത്.

👉 ഞാൻ ഈ ബ്ലാക്ക്മെയിൽ സമ്മർദ്ദങ്ങൾക്ക് ഒരിക്കലും വഴങ്ങില്ല.

👉 നിയമപരമായ നടപടികൾക്കായി ഞാൻ ഇതിനകം സൈബർ ക്രൈം സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഇന്നത്തെ കാലത്ത് ഇത്തരം വ്യാജങ്ങൾ നിർമ്മിക്കാനും ആളുകൾക്കിടയിൽ എത്തിക്കാനും വളരെ എളുപ്പമാണ്.

അതുകൊണ്ട് ഏതൊരാളും ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത കൂടുതലാണ്.

പരിചയമില്ലാത്ത ലിങ്കുകൾ, വീഡിയോ കോളുകൾ, ചാറ്റുകൾ എന്നിവ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.

നാളെ നിങ്ങൾക്കും ഇങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ, നിങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്‌താൽ ഒരിക്കലും വഴങ്ങരുത് — ഉടൻ സൈബർ സെല്ലുമായി ബന്ധപ്പെടുക.

നിങ്ങൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ...

ഡോ. അലി

Below Post Ad