കുമ്പിടിയിൽ നടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷനിലാണ് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അലി മാസ്റ്റർ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്
ആനക്കര ഗ്രാമ പഞ്ചായത്തിൽ നാല് വാർഡുകളിലാണ് മുസ്ലിം ലീഗ് യുഡിഎഫ് മുന്നണിയിൽ മത്സരിക്കുന്നത്
മണ്ണിയം പെരുമ്പലം വാർഡ് മൂന്ന് സീനത്ത് പുളിക്കൽ, കൂട്ടക്കടവ് വാർഡ് നാല് ഷീബ പുളിക്കൽ , കുമ്പിടി വാർഡ് 11 സൽമ ബഷീർ, പെരുമ്പലം വാർഡ് 17 എം എ സിയാദ് എന്നിവരാണ് സ്ഥാനാർത്ഥികൾ.
കുമ്പിടി സ്കൂളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ മുസ്ലിം ലീഗിന്റെ തലമുറ സംഗമ വേദിയായി മാറി.
ആനക്കരയിലെ മുസ്ലിംലീഗിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കൺവൻഷനിൽ പ്രവർത്തകർ തിങ്ങി നിറഞ്ഞു
മുസ്ലിം ലീഗ് തൃത്താല മണ്ഡലം വൈസ് പ്രസിഡണ്ട് അലിമാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബഷീർ ആദ്യക്ഷത വഹിച്ച കൺവൻഷനിൽ ജനറൽ സെക്രട്ടറി പി എം മുജീബ് സ്വാഗതം പറഞ്ഞു
മുസ്ലിം ലീഗ് നേതാക്കളായ കെ.പി.മുഹമ്മദ്, പുല്ലാര മുഹമ്മദ്, സി അബ്ദു ,കുട്ടി കൂടല്ലൂർ, അബ്ബാസ് മൗലവി, മുനീബ് ഹസൻ, ഇബ്രാഹിം കുട്ടി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. മുസ്ലിം ലീഗ്,യൂത്ത് ലീഗ്, എം എസ് എഫ്, പ്രവാസി ലീഗ്, വനിത ലീഗ്, കെ എം സി സി നേതാക്കളും പങ്കെടുത്തു
