ഞാൻ എന്ന ഇല കൊഴിയുന്ന നേരം | ബിനിത

 



ഞാൻ എന്ന ഇല കൊഴിയുന്ന നേരം

ഒരു ത്രി സദ്ധ്യ നേരം അതുവരെ പെയ്ത മഴ വെള്ളം എവിടേക്ക് ഒഴുകണം എന്നറിയാതെ തളം കെട്ടി നിൽക്കുന്നു മുത്തച്ഛനും കല്യാണം കഴിച്ചു വിട്ട മകളും അടക്കം മകനും ചെറിയ മകളും ഞാനും മാത്രമാണാ വീട്ടിൽ ഉള്ളത് പക്ഷെ പെടുന്നനെ എന്നെ മരണം കൂട്ടി കൊണ്ടുപോകുന്നു ഞാൻ ഒന്നും ഒരുക്കി വെച്ചിരുന്നില്ല എന്നതുകാരണം എൻ്റെ മക്കൾ ദുരിതത്തിലായി എനിക്ക് ചിത ഒരുക്കാൻ അടുപ്പു കത്തിക്കാൻ ഉണ്ടായിരുന്ന കുറച്ച് ചകിരിയും വിറകും മാത്രം അതെടുത്താൽ പിന്നെ പാചകം ചെയ്യാൻ വിറകില്ല. പക്ഷെ എന്നെ ദഹിപ്പിക്കണം . 


ഞാൻ പറഞ്ഞു; വേറെ വഴിയില്ല കുറച്ചു കഴിഞ്ഞാൽ നാറാൻ തുടങ്ങും. ഉള്ള വിറകും ചികിരിയും കൊണ്ടുവന്ന് അടുക്കി വക്കാം.എൻ്റെ അച്ഛൻ പറഞ്ഞു ശരി ബാക്കി പിന്നെ നോക്കാം. ഞങ്ങൾ എല്ലാവരും ചേർന്ന് വിറകും ചിരിയും അടുക്കി പിണമായി കിടക്കുന്ന എന്നെ ഒരു വിധത്തിൽ കിടത്തി ആരോ ഒരാൾ ബാക്കി ഉണ്ടായിരുന്ന കുറച്ച് ചകിരി കൂടി എൻ്റെ മുകളിൽ അടുക്കി തീ കൊളുത്തി . വല്ല്യ ആളിക്കത്തലില്ലാതെ അങ്ങന്നെ ഞാൻ ദഹിച്ചു തീർന്നു. പക്ഷെ എൻ്റെ കാലിലെ ഒരു എല്ലിൻ കഷ്ണം കുറച്ച് വട്ടത്തിലായ്ബാക്കിയായി അതുകണ്ട് ഞാൻ പറഞ്ഞു ഇനി എങ്ങനെ ഇത് കത്തിക്കും വിറകില്ലല്ലോ? എങ്കിലും വേണ്ട ഇനി ഇത് ഒഴുക്കി കളയാം വേറെ വഴി ഇല്ല. 


അടുത്ത വീട്ടിലെ താത്ത വന്നു എൻ്റെ മക്കളോട് ചോദിക്കുന്നു കഴിഞ്ഞോ എല്ലാം എന്നിക്ക് കുറച്ച് പൈസ തരാന്നുണ്ടായിരുന്നു. മറ്റു രണ്ടു താത്ത മാർപറയുന്നു ഇനി ഒന്നു ബാക്കി വക്കണ്ട എല്ലാം കത്തിച്ച് ഒഴുക്കി കളയ് അവളുടെ ഹൃദയം പൊട്ടുന്നതു മാത്രം കേട്ടില്ല. അതു കേൾക്കാത്ത കാരണം ഒരു സുഖമില്ല. ങ സാരമില്ല അത് മുൻപേ പൊട്ടി പോയില്ലെ. ദൂരെ മാറി നിന്ന് എൻ്റെ ശവദാഹം കണ്ട് നിന്നവർ ഓരോരുത്തരായി പിരിഞ്ഞു പോയി എൻ്റെ മക്കളും പ്രായമായ അച്ഛനും ബാക്കിയായി.


 എൻ്റെ മകൻ എപ്പോഴത്തെയും പോലെ എല്ലാം മനസിൽ ഒതുക്കി നിസാഹായനായി നിൽക്കുന്ന കാണുമ്പോൾ ദഹിച്ചു തീർന്ന വെണ്ണീറിൽ കിടന്നു എൻ്റെ ഹൃദയം വീണ്ടും വീണ്ടും പൊട്ടുന്നു. മുത്ത മകൾ എല്ലായിടവും അടിച്ച് തുടച്ച് വൃത്തിയാക്കുന്നതിനിടയിലും ചോദിക്കുന്നു ഇനിയെന്ത് ചെയ്യും അമ്മ ഞങ്ങൾ ? ചെറിയ മകൾ മെബയിൽ ഫോണിൽ ഞാനും അവളും കൂടിയുള്ള ഫോട്ടോസ് നോക്കി വിങ്ങിപൊട്ടി കരയുന്നു. ആരുമില്ല എപ്പോഴും ചീത്ത പറഞ്ഞാലും അമ്മയുണ്ടായാൽ മതിയായിരുന്നു ഞങ്ങൾക്ക് എന്ന് . എൻ്റെ അച്ഛൻ എന്നെകുറിച്ച് എഴുതുകയാണെന്ന് തോന്നുന്നു കുറേ വെള്ള പേപ്പറിൽ എന്തൊക്കെയോ എഴുതുന്നു. 


ഇത്രയും കണ്ട നേരം ഞാൻ കണ്ണു തുറന്നു.നേരം പരപര വെളുക്കുന്നു സമയം 5:18 . പുലർക്കാലത്തു കാണുന്ന സ്വപ്നം ഭലിക്കുമോ ആവോ? 

ഇത്രയും ഉള്ളു എൻ്റെ കാര്യം. 

ഞാൻ അവസാനിച്ചു.നന്ദി

 ബിനിത ആലൂർ






Below Post Ad