ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ

 



 ചാലിശ്ശേരി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലിശ്ശേരി മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചാലിശ്ശേരി പി പി ഓഡിറ്റോറിയത്തിൽ നടന്നു.


യു.ഡിഎ.ഫ്. ചെയർമാൻ പി.വി.ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി.നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബൽറാം മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ.സലാം സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് അനുമോദിച്ചു.


യു.ഡി.എഫ്.തൃത്താല നിയോജക മണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷൻ സ്ഥാനാർത്ഥിയുമായ ടി.കെ.സുനിൽകുമാർ, കൺവീനർ എസ്.എം.കെ തങ്ങൾ,ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ബാബു നാസർ,സുബൈർ കൊഴിക്കര, യുഡിഎഫ് ചാലിശ്ശേരി മണ്ഡലം കൺവീനർ പി.ഐ.യൂസഫ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സേതുമംഗലത്ത്,ജില്ലാ പഞ്ചായത്ത് ചാലിശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ:എം.പി.സുബ്രഹ്മണ്യൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ,അലി മാസ്റ്റർ,കെ.ടി.സുലൈമാൻ,മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി.ഗംഗാധരൻ,കെ.എം.ചന്ദ്രശേഖരൻ,എ. എം.ഷെഫീഖ്,ഗോപിനാഥ്‌ പാലഞ്ചേരി,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഹുസൈൻ പുളിയഞ്ഞാലിൽ ബാവ മാളിയേക്കൽ, പ്രമീള മോഹനൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,പി.എം.അബ്ദുറഹ്മാൻ,സിദ്ധി അവുങ്ങാട്ടിൽ,സലീം ചാലിശ്ശേരി,കെ.വി.കെ.മൊയ്തു,പി.സി.കുഞ്ഞിപ്പ,പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി,നിഷ അജിത്കുമാർ,ഫാത്തിമത് സിൽജ,കെ.സുജിത എന്നിവർ സംസാരിച്ചു.

Below Post Ad