കുന്നംകുളം:പട്ടാമ്പി റോഡിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കാറുകളിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ വടക്കേക്കാട് സ്വദേശി 27 വയസ്സുള്ള ഷമീർ, അമൃത, ജോർജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുൻപിൽ പോവുകയായിരുന്ന രണ്ട് കാറുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
