ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം


തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഊരകം സൗത്ത് ബസ് സ്റ്റോപ്പിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. 

തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന റീ ബോൺ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു ബസിനെ മറികടന്ന് വരുന്നതിനിടെ എതിർ ദിശയിൽ വന്നിരുന്ന സ്കൂട്ടർ യാത്രകാരിയെ ഇടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ പൂച്ചുണിപ്പാടം സ്വദേശി തളിക്കുളം ജെറിയുടെ ഭാര്യ സ്നേഹ എന്ന യുവതിയാണ് മരിച്ചത്. 

പൊറത്തിശ്ശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ്. അപകടത്തിൽ സ്കൂട്ടർ ഭാഗിഗമായി തകർന്നു. സ്നേഹ ബസിനടിയിൽ അകപ്പെട്ട് തലയിലൂടെ ചക്രങ്ങൾ കയറി ഇറങ്ങിയതായി പ്രദേശവാസികൾ പറയുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം തൃശ്ശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.

 ചേർപ്പ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അമിത വേഗതയിൽ ഗതാഗത നിയമങ്ങൾ എല്ലാം തെറ്റിച്ച് ചിറി പാഞ്ഞ് സർവ്വീസ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും അധികാരികൾ നിസംഗത തുടരുകയാണ്. ബസ് അപകടങ്ങൾ ഈ റൂട്ടിൽ തുടർക്കഥയാണ്. ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവീസ് ഒഴിവാക്കി എല്ലാ ബസുകളും ഓർഡിനറി സർവീസാക്കി റൂട്ടിലെ ബസുകളുടെ സമയക്രമം പുനക്രമീകരണം നടത്തണമെന്നാണ് ഭൂരിപക്ഷം യാത്രികരും ആവശ്യപെടുന്നത്.

Below Post Ad