"ഓർമ്മകളിൽ എം. ടി "
മലയാളത്തിന്റെ ഭാഷയും
മലയാളിയുടെ മനസ്സും
ഒരേ സമയം രൂപപ്പെടുത്തിയ മഹാസാന്നിധ്യം —
എം. ടി. വാസുദേവൻ നായർ.
കഥയിലും നോവലിലും തിരക്കഥയിലും
മനുഷ്യജീവിതത്തിന്റെ
സൂക്ഷ്മവേദനകളും
നിശ്ശബ്ദസ്വപ്നങ്ങളും
അവിസ്മരണീയമായി പകർന്ന എഴുത്തുകാരൻ.
കാലം മാറിയാലും
അദ്ദേഹത്തിന്റെ വാക്കുകൾ
ഇന്നും നമ്മളോടു സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
എം.ടിയുടെ സാഹിത്യലോകവും
ജീവിതദർശനവും
അനുഭവങ്ങളുടെയും
ഓർമ്മകളുടെയും
വെളിച്ചത്തിൽ വീണ്ടും വായിക്കപ്പെടുന്ന
ഒരു അനുസ്മരണ സന്ധ്യ —
“ഓർമ്മകളിൽ എം. ടി.”
ഡിസംബർ 25 വൈകുന്നേരം 4.00 മണിക്ക് കുടല്ലൂർ ഗവ. ഹൈസ്കൂളിൽ.
ഈ സംഗമത്തിൽ തൃത്താല MLA യും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ ശ്രീ.എം.ബി. രാജേഷ്,നാട്ടുകാരനും ഷൊർണ്ണൂർ എം എൽ എയുമായ പി. മമ്മിക്കുട്ടി, പ്രശസ്ത എഴുത്തുകാരി കെ.ആർ. മീർ, ഡോ. സി.പി. ചിത്രഭാനു,എം.ടി വാസുദേവൻ നായരുടെ മകൾ അശ്വതി വി. നായർഎന്നിവർ എം.ടിയുമായി ബന്ധപ്പെട്ട ഓർമ്മകളും വായനകളും വാക്കുകളാക്കി പങ്കുവെക്കും.
