കുമരല്ലൂരിൽ സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് തുടങ്ങി

 



 കുമരനെല്ലൂർ: രണ്ടായിരത്തി ഒൻപതിൽ തുടക്കം കുറിച്ച കുമരനല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ ( കെ.എഫ്. ടി.സി) മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ നാസർ നിർവഹിച്ചു.

കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുമരനെല്ലൂർ ഹയർസെക്കന്ററി സ്കൂളിന്റെയും പ്രദേശത്തെ വിവിധ ക്ലബ്ബുകളുടെയും മേൽനോട്ടത്തിൽ നടക്കുന്ന ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട 13 വയസ്സിന് താഴെയുള്ള 40 കുട്ടികൾക്ക് സൗജന്യമായാണ് പരിശീലനം നൽകുന്നത്. 

ചടങ്ങിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ ,കെ എഫ് ടി സി പ്രസിഡന്റ് കെ. മുസ്തഫ,അച്ചുതൻ കുട്ടി , ടി. ഖാലിദ്, ഷംസുദ്ധീൻ, സി. അബ്ദു നാസർ, പി. ടി റഷീദ്, ഡോ. വി.കെ.അസീസ്, എം.വി.ഫസലു, കെ.കെ.ഷമീർ, റാസിക്, ബിനീഷ്,കൃഷ്ണപ്രകാശ്, കോച്ചുമാരായ എൻ വി യഹ്‌യ, എം. അർജുൻ, പി.ടി. അഷ്‌റഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു

Below Post Ad