മേഴത്തൂരിൽ തെരുവുനായ ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റു

 


തൃത്താല : മേഴത്തൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 15-ാം വാർഡിൽ വിഷപ്പട്ടി ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആക്രമണം നടത്തിയ നായകൾ മേഴത്തൂർ ഭാഗത്തുനിന്ന് മോസ്കോ മേഖലയുടെ ദിശയിലേക്ക് ഓടിപ്പോയതായി പ്രദേശവാസികൾ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.


Below Post Ad