അടക്ക കർഷകർക്ക് പുതുവർഷം പ്രതീക്ഷയാകുന്നു

 



കൂറ്റനാട്: കേരളത്തിലെ പ്രധാന അടക്ക വിപണന കേന്ദ്രമായ ചാലിശേരി പഴയ അടക്ക കേന്ദ്രത്തിൽ പുതുവർഷ കച്ചവടം കർഷകർക്ക് പ്രതീക്ഷയായി

 ചാലിശ്ശേരിയിൽ വ്യാഴാഴ്ച പഴയമാർക്കറ്റിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി കർഷകർ , വ്യാപരികൾ എന്നിവർ 1500 ചാക്ക്അടക്ക വിൽപനക്കായി എത്തിച്ചു.


രാവിലെ ന്യൂ ഇയർ ആഘോഷത്തിൻ്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു1953 ൽ ആരംഭിച്ച അടക്ക കേന്ദ്രത്തിൽ ആദ്യമായി നടന്ന പുതുവർഷ ലേലത്തിൽ പുതിയ അടക്ക കിലോക്ക് 450 , പഴയത് 475 രൂപ നിരക്കിൽ വിൽപന നടന്നു. 97.500 കിലോ ( 4875 തുലാം ) അടക്കയാണ് ലേലം നടന്നത്.

ഉൽപാദനം കുറഞ്ഞതോടെ പ്രാദേശീക അടക്കയുടെ ഡിമാൻഡ് നിലനിൽക്കുന്നത് കർഷകർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ

അടക്കയുടെ താരിഫ് മൂല്യം മെട്രിക് ടണ്ണിന് 7679 ഡോളറായി നിശ്ചയിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം വിജ്ഞാപനം ഇറക്കിയിരുന്നു ഇത് ഇറക്കുമതി നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ 

മലബാർ അടക്ക എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിൻ്റെ നാണ്യവിളക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഇൻഡോർ , കാൺപൂർ , നാഗപൂർ , ഗുജറാത്ത് , മധ്യപ്രദേശ് എന്നിടങ്ങളിൽ വൻ ഡിമാൻഡാണ് നിലവിൽ ഉള്ളത്.

  പുതുവർഷത്തിൽ വില വർദ്ധിക്കുന്നത് പ്രതീക്ഷയാണ് നൽകുന്നതെന്ന് അടക്ക മാർക്കറ്റ് രക്ഷാധികാരി ടി.കെ മാനു താണിയൻ, പ്രസിഡൻ്റ് ഷിജോയ് തോലത്ത് എന്നിവർ പറഞ്ഞു.

 സെക്രട്ടറി ബാബു കണ്ടരാമത്ത്, വൈസ് പ്രസിഡൻ് സാലിഹ് കാണക്കോട്ടിൽ , ട്രഷറർ എം.എം ഫൈസൽ , പി പി യു പ്രസാദ് എന്നിവർ കച്ചവടത്തിന് നേതൃത്വം നൽകി.




Tags

Below Post Ad