പട്ടാമ്പി: നഗരസഭ ബസ് സ്റ്റാൻഡ് പമ്പ് ഹൗസിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയിരുന്നു. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും,നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നഗരസഭയുടെ നേരിട്ടുള്ള നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. വാട്ടർ അതോറിറ്റിയുടെയും ജസ്ബിൻ കൺസ്ട്രക്ഷന്റെയും സഹകരണത്തോടെ നഗരസഭയുടെ പ്ലംബിങ് വിഭാഗം ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് പണികൾ വേഗത്തിൽ പൂർത്തിയാക്കിയത്.
പൊതുജനങ്ങൾക്ക് കുടിവെള്ളം മുടങ്ങാതെ ലഭ്യമാക്കാൻ ആവശ്യമായ മുൻകരുതലുകൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ ടി.പി. ഷാജി അറിയിച്ചു. അറ്റകുറ്റപ്പണികളിൽ സഹകരിച്ച വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും ജസ്ബിൻ കൺസ്ട്രക്ഷനും ചെയർപേഴ്സൺ ടി പി ഷാജി നന്ദി രേഖപ്പെടുത്തി.
