തൃത്താല കോളേജിൽ മോഷണവും തീവെപ്പും തുടർക്കഥയാകുന്നു

 


കൂറ്റനാട് : തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ മോഷണവും തീവെപ്പും തുടർക്കഥയാകുന്നു 

കൂറ്റനാട് മല റോഡിൽ സ്ഥിതിചെയ്യുന്ന ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പരിസരങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ മോഷണവും തീവെപ്പും നടന്നതായി അധികൃതർ. 

ഇക്കഴിഞ്ഞ ജനുവരി 11-ന് രാത്രി കോളേജ് ക്യാന്റീനിന്റെ വാതിൽ തകർത്താണ് പണവും മറ്റ് സാധനങ്ങളും മോഷണം പോയത്. തുടർന്ന് ദിവസങ്ങളിൽ കോളേജ് വളപ്പിലെ ഉണക്ക പുല്ലിന് സാമൂഹ്യ വിരുദ്ധർ തീയിട്ടതിനെ തുടർന്ന് വൻ അഗ്നിബാധ ഉണ്ടായി.

വൈകുന്നേരങ്ങളിൽ അനധികൃതമായി കോളേജ് ക്യാമ്പസിൽ അതിക്രമിച്ചു കയറുന്ന ഒരു സംഘമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് സംശയം. പ്രിൻസിപ്പലിന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കോളേജ് ക്യാമ്പസിൽ രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.



Below Post Ad