പട്ടാമ്പി:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ പട്ടാമ്പി സൈതു ഹാജി നഗറിൽ നിർമിച്ച ഉസ്താദ് സി കെ എം സാദിഖ് മുസ്ലിയാർ സ്മാരക സൗധത്തിന്റെ ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും ഈ വർഷത്തെ ജില്ലാ സദർ മുഅല്ലിം സമ്മേളനവും ഈ മാസം 29ന് ബുധനാഴ്ച രാവിലെ 9മണിക്ക് പട്ടാമ്പി ഉസ്താദ് സി കെ എം സാദിഖ് മുസ്ലിയാർ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1976 ജനുവരി 4 ന് നിലവിൽ വന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഒരു വർഷമായി ജില്ലയിൽ നടന്നു വരുന്ന സുവർണജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായി പട്ടാമ്പിയിൽ നിർമ്മാണം പൂർത്തീകരിച്ച ഉസ്താദ് സി കെ എം സ്വാദിഖ് മുസ്ലിയാർ സ്മാരക സൗധത്തിന്റെ ഉദ്ഘാടനവും ജില്ലയിലെ സമസ്തയുടെ മദ്റസകളിലെ സദർ ഉസ്താദുമാരുടെ സമ്മേളനവുമാണ് ഈ മാസം 29ന് രാവിലെ 9 മണിക്ക് പട്ടാമ്പി ഉസ്താദ് സി കെ എം സ്വാദിഖ് മുസ്ലിയാർ നഗറിൽ നടത്തപ്പെടുന്നത്.
സ്വാഗതസംഘം ചെയർമാൻ കെ സെയ്താലി ഫൈസി പതാക ഉയർത്തും . സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും . പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും . സമസ്ത വൈസ് പ്രസിഡണ്ട് എംപി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ നെല്ലായ പ്രാർത്ഥന നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യപ്രഭാഷണവും എസ് കെ ജെ എം സി സി പ്രസിഡണ്ട് ഉസ്താദ് വാക്കോട് മൊയ്തീൻകുട്ടി ഫൈസി അനുഗ്രഹ പ്രഭാഷണവും നിർവ്വഹിക്കും.
സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സുവർണ്ണ പഥം (സമസ്തയുടെ ജില്ലാ ചരിത്ര പുസ്തകം) പ്രകാശനം യു എ ഇ സുന്നി കൗൺസിൽ ചെയർമാൻ പൂക്കോയ തങ്ങൾ ബാ അലവി അൽ ഐൻ നിർവ്വഹിക്കും . സുവർണ്ണ സേവന, മുഅല്ലിം പ്രതിഭ, മാതൃകാ മദ്റസ അവാർഡുകൾ, സമസ്ത മുശാവറ അംഗം കുമരനല്ലൂർ എംവി ഇസ്മാഈൽ മുസ്ലിയാർ, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, ഒഎംഎസ് തങ്ങൾ നിസാമി മേലാറ്റൂർ വിതരണം ചെയ്യും .
സമസ്ത കേന്ദ്ര മുശാവറ അംഗം ഇ അലവി ഫൈസി കുളപ്പറമ്പ് , സമസ്ത കേരള ഇസ്ലാം മത ബോർഡ് സെക്രട്ടറി ഡോ: എൻ എ എം അബ്ദുൽ ഖാദർ , മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ , എസ് കെ ജെ എം സി സി മാനേജർ എം എ ചേളാരി, വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുസ്‌ലിയാർ എളേറ്റിൽ , മുഹമ്മദ് മുഹ്‌സിൻ എം എൽ എ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എഎംഎ കരീം , പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ടി പി ഷാജി , സമസ്തയുടെ പോഷക ഘടകങ്ങളുടെ ഭാരവാഹികളായ സയ്യിദ് പി കെ ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട്, സയ്യിദ് അബ്ദുറഹ്മാൻ മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ, അഡ്വ പി കെ നാസർ കാളമ്പാറ , റഹീം ഷാ ആലംബള്ളം , ജി എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട്, എം കെ മാനു മുസ്ലിയാർ വല്ലപ്പുഴ പ്രസംഗിക്കും.
ജംഇയ്യത്തുൽ മുഅല്ലിമീൻ പ്ലാറ്റിനം ജൂബിലിയിലേക്ക് , മാതൃകാ സദർ മുഅല്ലിം , മദ്റസ മികവിന്റെ വഴികൾ, കർമ്മ പദ്ധതിഎന്നീ വിഷയങ്ങൾ സെൻട്രൽ കൗൺസിൽ ഭാരവാഹികളായ കൊടക് എം അബ്ദുറഹ്മാൻ മുസ്ലിയാർ , പി കെ അബ്ദുൽ ഖാദർ അൽ ഖാസിമി വെന്നിയൂർ , കെ ടി ഹുസൈൻ കുട്ടി മുസ്ലിയാർ പുളിയാട്ടുകുളം , സി മുഹമ്മദലി ഫൈസി കോട്ടോപ്പാടം അവതരിപ്പിക്കും.
സമസ്ത പോഷക ഘടകങ്ങളുടെ ജില്ലാ ഭാരവാഹികളായ കെ സി അബൂബക്കർ ദാരിമി കച്ചേരിപ്പറമ്പ്, സി മുഹമ്മദ് കുട്ടി ഫൈസി പള്ളിക്കുന്ന്, പി എ റഹീം ഫൈസി അക്കിപ്പാടം , എവി ചേക്കു ഹാജി കൂറ്റനാട് , പി അബ്ദു റഷീദ് കമാലി ഫൈസി മോളൂർ, ടി എ റസാക്ക് മാസ്റ്റർ അലനല്ലൂർ , എം ടി സൈനുൽ ആബിദീൻ മാസ്റ്റർ പനമണ്ണ , പി മാനു ഹാജി കൈപ്പുറം സംബന്ധിക്കും . എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് പികെ ഇമ്പിച്ചി കോയ തങ്ങൾ പഴയലക്കിടി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും . ജില്ലാ ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടി ഫൈസി കരുവാൻപടി സ്വാഗതവും സ്വാഗതസംഘം ട്രഷർ ആലിക്കൽ അബുട്ടി ഹാജി നന്ദിയും പറയും
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സി മുഹമ്മദലിഫൈസി കോട്ടോപ്പാടം, ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടിഫൈസി കരുവാൻ പടി, വർക്കി ഗ് സെക്രട്ടറി സി എം സുനീർ മുസ്ലിയാർ കുറുവട്ടൂർ , സ്വാഗതസംഘം വർക്കിംഗ് കൺവീനർമാരായ ഇ ടി എ റഷീദ്, എം ടി നജ്മുദ്ദീൻഫൈസിപങ്കെടുത്തു.
