പട്ടാമ്പിയിൽ വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി


പട്ടാമ്പി: പട്ടാമ്പി ശങ്കരമംഗലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കരമംഗലം തോട്ടുങ്ങൽസിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീറാണ് (60) മരിച്ചത്. വീടിന് സമീപത്തെ വളപ്പിൽ വീണുകിടക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ഇദ്ദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാളെ അബോധാവസ്ഥയിൽ പറമ്പിൽ കണ്ടെത്തിയത്. പ്രദേശത്ത് കഠിനമായ ചൂട് അനുഭവപ്പെട്ടിരുന്നതിനാൽ മരണകാരണം സൂര്യാഘാതമാണോ എന്ന് സംശയമുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.


Below Post Ad