കുലുക്കല്ലൂരിൽ അധ്യാപിക ട്രെയിന്‍തട്ടി മരിച്ചു: മകള്‍ പരിക്കുകളോടെ ചികിത്സയില്‍




ചെർപ്പുളശ്ശേരി:കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം നെല്ലായ സ്വദേശിനിയായ അധ്യാപിക ട്രെയിന്‍തട്ടി മരിച്ചു. നെല്ലായ പുത്തന്‍ വീട്ടില്‍ ഉഷ (54) ആണ് മരിച്ചത്. മകള്‍ പ്രാര്‍ത്ഥന പരിക്കുകളോടെ ചികിത്സയിലാണ്.

 ഞായര്‍ രാവിലെ 10.30നാണ് അപകടം. ട്രെയിന്‍ കയറാന്‍ ട്രാക്കിലൂടെ ഉഷയും മകള്‍ പ്രാര്‍ത്ഥനയും നടന്നുവരികയായിരുന്നു. ട്രെയിന്‍ വരുന്നതുകണ്ട് വേഗത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് ഓടിപ്പോകുന്നതിനിടെ പിന്നിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

കോട്ടയം - നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉഷ മരിച്ചു. ഉഷ പൊട്ടച്ചിറ ശബരി സ്‌കൂളിലെ അധ്യാപികയാണ്. ഭര്‍ത്താവ്: രാമപ്രസാദ്. മക്കള്‍: പ്രാര്‍ത്ഥന, പാവന.



Below Post Ad