പൊന്നാനി മരക്കടവിലെ അയൽവാസികൾ ഫിഷർമൻ ഭവന സമുച്ചത്തിലും സമീപവാസികളായി എത്തിയപ്പോൾ മൊട്ടിട്ടതായിരുന്നു ഫാത്തിമ്മയുടെയും മുഹമ്മദിന്റെയും പ്രണയം . വിട്ടുകാരുടെ എതിർപ്പുകൾക്കിടയിലും ഒന്നര വർഷം മുന്നെ വിവാഹിതരായി.
സ്നേഹത്തോടെ കഴിഞ്ഞിരുന്ന ദമ്പതികൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉടലെടുത്തു. ഒടുവിൽ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊന്ന് മുഹമ്മദ് ഫാത്തിമയുടെ അന്തകനായി
ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് ഇരുവരും ബീച്ചിലെത്തിയത്.ബീച്ചിൽ മണിക്കൂറുകളോളം സംസാരിച്ചിരുന്നശേഷം ഫാത്തിമയുടെ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി ഇരുവരുംതമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഷാൾ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ സമീപത്തുകിടന്നിരുന്ന പായയിൽ മൃതദേഹം പൊതിഞ്ഞു.
നായക്കൾ കടിച്ചുവലിക്കാതിരിക്കാൻ തലയുടെ ഭാഗം മണലിൽ കുഴിച്ചുമൂടി. സംഭവത്തിനുശേഷം മുഹമ്മദ് അവിടെന്ന് രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് ഫാത്തിമയുടെ വീട്ടിൽ നിന്ന് ഒന്നര വയസുള്ള കുഞ്ഞിനെ തന്റെ വീട്ടിൽ ഏൽപിച്ച ശേഷം മുഹമ്മദ് മുങ്ങി.ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുളള ശ്രമത്തിൽ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിനു സമീപത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്
മത്സ്യത്തൊഴിലാളിയായ മുഹമ്മദ് രണ്ടുവർഷം മുൻപാണ് ഫാത്തിമയെ വിവാഹം കഴിച്ചത്. ഫാത്തിമയ്ക്ക് മറ്റാളുകളുമായി ബന്ധമുണ്ടെന്ന മുഹമ്മദിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ല ഫാത്തിമയുമായി ബീച്ചിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇരുവരും രാത്രി ഏറെസമയം ബീച്ചിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു
