കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പതിനഞ്ച്കാരിയെ കാണാതായി

 


പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശിയായ രമേശ് ഗോപാലന്റെ മകള്‍ ശ്രീനന്ദയെയാണ് കാണാതായത്.

കുടുംബത്തോടൊപ്പം വ്യൂ പോയിന്റില്‍ എത്തിയ ശേഷമാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചിക്കമംഗളൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വ്യൂ പോയിന്റിന് സമീപം പരിശോധന നടത്തുകയാണ്.

തിരച്ചിൽ മൂന്നാം ദിവസം പിന്നിട്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. 

 ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.


Tags

Below Post Ad