ഭാരതപ്പുഴയിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് ഏഴു വയസ്സുകാരി മരിച്ചു.ഒറ്റപ്പാലം കൈല്യാട് മുണ്ടക്കോട്ടുകുറിശ്ശി ചിങ്ങത്ത് വീട്ടിൽ അജേഷിന്റെ മകൾ വേദയാണ്(7) മരിച്ചത്.
ദേശമംഗലം ഭാരതപ്പുഴയിലെ ചെങ്ങണാംകുന്ന് കടവിലാണ് അപകടം സംഭവിച്ചത്. ബന്ധുക്കൾക്കൊപ്പം പുഴയിലെത്തിയ കുട്ടി വെള്ളത്തിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ ദേശമംഗലം കൂട്ടുപാതയിലുള്ള ജെ കെയർ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാരതപ്പുഴയിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളത്തിൽ വീണ്
ഏഴു വയസ്സുകാരിക്ക്
ദാരുണാന്ത്യം
