തലപ്പാറ: ദേശീയപാതയിൽ തലപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വളഞ്ചേരി പാണ്ടികശാല സ്വദേശി മുഹമ്മദ് സലാം (20) ആണ് മരണപ്പെട്ടത്.
ബൈക്കിലുണ്ടായിരുന്ന പാണ്ടികശാല സ്വദേശി തന്നെയായ മുഹമ്മദ് മുസമ്മിൽ (20) എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുക യറുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ പരിസരത്തുണ്ടായിരുന്നവരും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് സലാമിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പാണ്ടികശാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
