ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വിരമിക്കുന്ന എസ്.ഐമാർക്ക് യാത്രയയപ്പ് നൽകി

 


ചാലിശ്ശേരി: ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർമാരായ ടി. അരവിന്ദാക്ഷൻ, എൻ. ജ്യോതിപ്രകാശ് എന്നിവർക്ക് യാത്രയയപ്പ് നൽകി. 

ശനിയാഴ്ച പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ. ബിജോയ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി പൊന്നാട അണിയിച്ചു.

 എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ ബാബു ജോർജ് എന്നിവർ സ്റ്റേഷന്റെ ഉപഹാരവും മൊമെന്റോയും സമ്മാനിക്കുകയും, പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ മംഗളപത്രം കൈമാറുകയും ചെയ്തു. 

വിവിധ സംഘടനകളുടെ പ്രതിനിധികളും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ആദരിച്ചു.പോലീസ് ഉദ്യോഗസ്ഥരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിലും , പഞ്ചായത്തംഗം സജീഷ് കളത്തിലും ഉപഹാരങ്ങൾ നൽകി

ഫോട്ടോ സെക്ഷനിൽ തൃത്താല MLA വി.ടി ബലറാം , ജില്ലാ പഞ്ചായത്തംഗം ടി.കെ. സുനിൽകുമാർ , മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. ബാലചന്ദ്രൻ എന്നിവരും സംബന്ധിച്ചു

ചടങ്ങിൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ അംഗം എ.എസ്.ഐ കെ.എ. രാമകൃഷ്ണൻ, ജാഗ്രത സമിതി അംഗം ടി.പി. സക്കീർ, പെൻഷനേഴ്സ് അസോസിയേഷൻ അംഗം ശിവശങ്കരൻ, എ.എസ്.ഐ ജനാർദ്ദനൻ, ബാലകൃഷ്ണൻ സഹയാത്ര, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി.എം. കുഞ്ഞുകുട്ടൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ, പ്രദീപ് ചെറുവാശേരി, കെ.സി. കുഞ്ഞൻ, ജയൻ, സുരേഷ്, അജയൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

എസ്.ഐ ബാബു ജോർജ് സ്വാഗതവും കെ.പി.എ പ്രതിനിധി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.വിരമിക്കുന്ന ടി. അരവിന്ദാക്ഷനും എൻ. ജ്യോതിപ്രകാശും മറുപടി പ്രസംഗം നടത്തി. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായി



Below Post Ad