കെ എം പി യു പാലക്കാട് ജില്ലാ ജനറൽബോഡിയും മെമ്പർഷിപ്പ് സ്വീകരിക്കലും സംഘടിപ്പിച്ചു

 


കൂറ്റനാട്: പത്ര, ദൃശ്യ, ഡിജിറ്റൽ മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽബോഡി യോഗവും മെമ്പർഷിപ്പ് സ്വീകരിക്കലും സംഘടിപ്പിച്ചു.

ശനിയാഴ്ച കുറ്റനാട്പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ജി സണ്ണി അധ്യക്ഷനായി.

ജില്ലയിലെ വിവിധ മേഖലകളിൽ സംഘടനയിൽ ചേർന്ന അംഗങ്ങളുടെ മെമ്പർഷിപ്പ് ഫോം ജില്ല ട്രഷറർ പ്രദീപ് ചെറുവാശേരിയിൽ നിന്ന് സംസ്ഥാന സമിതി അംഗം എ.സി ഗീവർ ചാലിശ്ശേരി ഏറ്റുവാങ്ങി

സംഘടനയുടെ ഭാവി കാര്യങ്ങളെ കുറിച്ച് മെമ്പർമാർ വിശദമായ ചർച്ച നടത്തി.ജില്ലയിൽ വിവിധ മേഖലകളിൽ പ്രവർത്തനം ഊർജ്ജിതമാക്കുവാനും ജൂൺമാസം അവസാനം ക്ഷേമനിധി ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു

യോഗത്തിൽ സംസ്ഥാന സമിതി അംഗം പ്രേമദാസ് പിടാവന്നൂർ , രക്ഷാധികാരികളായ സി മൂസ പെരിങ്ങോട്, വീരാവുണ്ണി മുള്ളത്ത്,പട്ടാമ്പി മേഖല പ്രസിഡൻറ് എസ് എം അൻവർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇസ്മായിൽ പെരുമണ്ണൂർ , മുഹമ്മദ് റഹീസ് , മേഖല കമ്മിറ്റി ഭാരവാഹികളായ മധു കൂറ്റനാട് ,ശിവപ്രസാദ് , ഉമാശങ്കർ എഴുമങ്ങാട്,സി വി മുസ്തഫ , ബാബു ആനക്കര എന്നിവർ സംസാരിച്ചു

ചടങ്ങിൽ ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശേരി സ്വാഗതവും , ജില്ലാ എക്സ്ക്യൂട്ടീവ് അംഗം വി രഘുകുമാർ നന്ദിയും പറഞ്ഞു

Below Post Ad