കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ ഒരു യുവതി കൂടി മരട് പൊലീസിന്റെ കസ്റ്റഡിയിലായി. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് പുതുതായി പിടിയിലായത്.
കേസിൽ നേരത്തെ അറസ്റ്റിലായ ഇന്ദു, അലീന എന്നിവർക്ക് പുറമെയാണിത്. ഇതിൽ അലീന മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളും കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ളവരുമാണ്. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഇന്ന് കൊച്ചിയിലെത്തിക്കും. നിലവിൽ മരട് പൊലീസിന് മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്.
സ്ത്രീകൾ പ്രധാന കണ്ണികളായ വലിയൊരു രാജ്യാന്തര സെക്സ് റാക്കറ്റാണ് ഇതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. മികച്ച വരുമാനമുള്ള മോഡലിങ് ജോലി വാഗ്ദാനം ചെയ്താണ് ഇവർ യുവതികളെ ദുബായിൽ എത്തിക്കുന്നത്.
