ഫുജൈറയിൽ വാഹനാപകടം:പൊന്നാനി സ്വദേശിനിക്ക് ദാരുണാന്ത്യം

 


ദുബൈ : യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശിനി മരണപ്പെട്ടു. തൃശൂർ പാവറട്ടി പൈങ്കണ്ണിയൂർ സ്വദേശി മുഹമ്മദ് ഹാരിസിന്റെ ഭാര്യ യു.കെ ഹൗസിൽ ഷമീമയാണ് (27) മരിച്ചത്.

കഴിഞ്ഞ മേയ് 27-ന് രാത്രി ദമ്പതികൾ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമീമ ഫുജൈറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഭർത്താവ് മുഹമ്മദ് ഹാരിസ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ മക്കൾ: അയറിൻ, മീരാൻ. ഷമീമയുടെ കബറടക്കം ഫുജൈറയിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



Below Post Ad