ബഷീര്‍ കൂടല്ലൂരിന്‍റെ ആദ്യ കവിതാ സമാഹാരത്തിന്‍റെ കവര്‍ പേജ് പ്രകാശനം ചെയ്തു."ചിന്തകളുടെ Playlist" എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശന കര്‍മ്മം പി.മമ്മികുട്ടി എം എൽ എ നിർവഹിച്ചു.
കവിതയുടെ കട്ടിയുള്ള പ്രയോഗങ്ങളെ മുഴുവനായി ഒഴിവാക്കി എല്ലാവര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ കവിത എഴുതിയിട്ടുള്ളതെന്നും. ഇതിലെ ഒരോ കവിതകളും നിങ്ങളെ പലതരത്തില്‍ ചിന്തിപ്പിക്കുന്നതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വായിക്കാന്‍ കഴിയുന്നതാണെന്നും ബഷീര്‍ കൂടല്ലൂര്‍ പറഞ്ഞു.
