വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞു കയറി; ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


പാലക്കാട്: ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മൈയിലാണ് സംഭവം നടന്നത്. 


വെള്ളിയാഴ്ച നമസ്കാരത്തിന് പോയി വിദ്യാർഥികൾ കോളജിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം.


മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയും പാലക്കാട് പറക്കുളം സ്വദേശിയുമായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. 

മൂന്ന് വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഈ വിദ്യാര്‍ത്ഥിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



Below Post Ad