ഗുജറാത്തിൽ ഗാന്ധിനഗർ രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയിൽ നടന്ന നാഷണൽ ആം റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ നൂറ് കിലോഗ്രാം വിഭാഗത്തിൽ ചാമ്പ്യനായ തിരുമിറ്റക്കോട് രായമംഗലം സ്വദേശി പി.ബി. ഇർഫാൻ .
സീനിയർ നൂറ് കിലോഗ്രാം വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് ഇർഫാൻ മത്സരിച്ചത്.
മുമ്പ് 2025 ൽ ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് നടന്ന മത്സരത്തിൽ കേരള ടീം ക്യാപ്റ്റനായ ഇദ്ദേഹം ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.
2025 ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ആം റസ്ലിംഗിൽ സിൽവർ, ബ്രോൺസ് മെഡലും ഇദ്ദേഹത്തിന് നേടാനായിട്ടുണ്ട് . സോണി സ്പോർട്സ് സംപ്രേഷണം ചെയ്യുന്ന പ്രോ പഞ്ചാ ലീഗിൽ ഷേർ ഇ ലുദിയാന ടീം പ്ലയറാണ്.
