പാലക്കാട്: പാലക്കാട് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്‌ിച്ച പ്രതി ബിജെപി സ്ഥാനാർത്ഥി.നെന്മാറ പഞ്ചായത്തിലെ 17-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്.
നെന്മാറ കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്.
തുടർന്ന് ക്ഷേത്ര കമ്മിറ്റിക്കാർ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രഭാവതി പിടിയിലായത്.
