പഠനോപകരണ വിതരണം നടത്തി

 



തൃത്താല ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രോഗികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം വി. ടി. ബൽറാം എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സുജാത, ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ദിവ്യ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീസ് മാട്ടായ, പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പത്തിൽ അലി, പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രമോദ്, മെഡിക്കൽ ഓഫീസർ ഡോ. സി. വി. വിജുൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു. ടി. താഹിർ, പാലിയേറ്റീവ് നേഴ്സ് പി. മാലിനി എന്നിവർ സംസാരിച്ചു.

Below Post Ad