കേച്ചേരി - അക്കിക്കാവ് ബൈപ്പാസ് റോഡിൽ കൂമ്പുഴ പാലത്തിന് സമീപം ഇന്ന് പുലർച്ചെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു.
കുറ്റിപ്പുറം സ്വദേശി അമ്പാലവീട്ടിൽ അബ്ദുൽ മുഹയ്മിൻ അഹ്സനിയാണ് മരണപ്പെട്ടത്. കുറ്റിപ്പുറം റഷീദ് ബാഖവി ഉസ്താദിന്റെ മകനാണ്
കാലടി പ്രേക്ഷിതാനം കോൺവെന്റിലെ സിസ്റ്റർമാർ സഞ്ചരിച്ചിരുന്ന ബൊലേറോയും കുറ്റിപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
രണ്ടു വാഹനത്തിൽ യാത്ര ചെയ്തവർക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളം മലങ്കര, അമല ആശുപത്രികളിൽ പ്രവേശിപ്പിച്ചു
