മുസ്ലിം യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന *പ്രയാണം* 'സംഘടന ഹൃദയങ്ങളിലേക്ക്' ക്യാമ്പയിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ *ഓർമ്മ മരം* എന്ന പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗിന്റെ ആനക്കര പഞ്ചായത്തിലെ സ്ഥാപക നേതാക്കളിലൊരാളും ദീർഘ കാലം മുസ്ലിം ലീഗിന്റെ ആനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്ന മർഹൂം പടിഞ്ഞാക്കര കെ വി മുഹമ്മദുണ്ണി സാഹിബിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ വസതിയിൽ മുസ്ലിം ലീഗ് തൃത്താല മണ്ഡലം വൈസ് പ്രസിഡന്റ് KP മുഹമ്മദ് ഓർമ്മ മരം നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.
തുടർന്ന് ആനക്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിയാസ് പാറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം മുസ്ലിം ലീഗ് തൃത്താല മണ്ഡലം സെക്രട്ടറി പുല്ലാര മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആനക്കര പഞ്ചായത്തിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നിതിനു ഏറെ ത്യാഗങ്ങൾ സഹിച്ച നേതാവായിരുന്നു അദ്ദേഹമെന്നു ചടങ്ങിൽ അനുസ്മരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി PM മുജീബ്, ജലീൽ ആനക്കര, മജീദ് പുല്ലാര അഷ്‌റഫ് കെ കെ ഇബ്രാഹിം ടി വി മുഹമ്മദ് മുസ്‌ലിയാർ അബ്ദുള്ളക്കുട്ടി സി.റിയാസ് കെ കെ ഫർഹാൻ കെ വി.സൈദുട്ടി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിയാദ് പള്ളിപ്പടി സ്വാഗതവും ട്രഷറർ ജംഷീർ കുമ്പിടി നന്ദിയും പറഞ്ഞു.
