ചങ്ങരംകുളം മൂക്കുതല ചേലക്കടവിൽ വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു. ചേലക്കടവ് സ്വദേശി പടിഞ്ഞാറവളപ്പിൽ മുഹമ്മദിന്റെ മകൻ മുർഷിദ് (14) ആണ്മ രിച്ചത്. മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ ദിവസം വീടിന്റെ അടുത്തുള്ള പാടത്ത് മീൻ പിടിക്കുന്നതിനായി വല സ്ഥാപിച്ചിരുന്നു. മീൻ കുടുങ്ങിയോ എന്നു നോക്കാൻ തിങ്കളാഴ്ച്ച പുലർച്ചെ പോയതായിരുന്നു. പിന്നീട്, മുർഷിദിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ കിടക്കുന്നത് കണ്ടത്.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: മൈമൂന . മുനീർ, മുഹ്സിൻ എന്നിവർ സഹോദരങ്ങളാണ്.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
