വിദേശ യാത്രാ രംഗത്തെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കി പട്ടാമ്പിയിൽ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ട അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഹജ്ജിന് ശേഷമുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു.
ഹജ്ജ് ഉംറ സേവന രംഗത്ത് നാല് പതിറ്റാണ്ടിലധികം സേവന പാരമ്പര്യമുള അക്ബർ ട്രാവൽസ് തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും മുൻകൂട്ടി ഒരുക്കിയിട്ടുള്ള പ്രത്യേക പാക്കേജുകളാണ് പുതിയ ഉംറ സീസണിലും പ്രഖ്യാപിച്ചിട്ടുള്ളത്.
തീർത്ഥാടകർ ആഗഹിക്കുന്ന രീതിയിൽ സ്വപ്ന തുല്യമായ ഉംറ യാത്രയാണ് അക്ബർ ട്രാവൽസ് ഉറപ്പ് നൽകുന്നതെന്ന് പട്ടാമ്പി അക്ബർ ട്രാവൻസ് മാനേജർ എസ് എം അൻവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉംറ ഗ്രൂപ്പ് അമീർമാരായ അൻവർ മിസ്ബാഹി , ജുബൈർ സഅദി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഈ വർഷത്തെ ആദ്യ ഉംറ സംഘം ജൂൺ 11 ന് കോഴിക്കോട് നിന്നും പുറപ്പെടും. ഈ മാസം പത്തോളം ഗ്രൂപ്പുകളാണ് പുറപ്പെടുന്നത്. മുഹറം മുതൽ ശവ്വാൽ വരെ എല്ലാ മാസവും ഉംറ പാക്കേജുകൾ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് നാട്ടിൽ നിന്നും വരുന്ന ഗ്രൂപ്പുമായി ചേർന്ന് ഉംറയും സിയാറത്തും നിർവഹിക്കാനുള്ള പാക്കേജുകളും അക്ബർ ട്രാവൽസ് ഒരുക്കിയിട്ടുണ്ട്
പ്രഗൽഭരും പരിചയ സമ്പന്നരുമായയ അമീർമാരുടെ നേതൃത്വമാണ് അക്ബർ ട്രാവൽസിന്റെ ഉംറ പാക്കേജിന്റെ പ്രത്യേകത
ഉംറ പാക്കേജുകൾ കൂടാതെ വ്യക്തിഗത ഉംറ വിസകളും അക്ബർ ട്രാവൽസ് മുഖേനെ ലഭ്യമാണ്. 90 ദിവസം കാലാവധിയുള്ള വിസകളിൽ മക്ക മദീന എന്നിവക്ക് പുറമെ സൗദിയിലെവിടെയും യാത്ര ചെയ്യാം.സൗദിയിലെ ഏത് വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാവുന്നതുമാണ്.
അടുത്ത വർഷത്തേക്കുള്ള ഹജ്ജ് ബുക്കിംഗും ആരംഭിച്ചതായി ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
