വിഷ്ണു നഗർ റോഡ് നാടിന് സമർപ്പിച്ചു

 



തൃത്താല : രണ്ട് ജീവൻ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ ത്യജിച്ച വീര നാവികൻ വിഷ്ണു ഉണ്ണിയുടെ സ്മരണാർത്ഥം പുനർനാമകരണം ചെയ്ത് നവീകരിച്ച ‘വിഷ്ണു നഗർ റോഡ്’ പ്രൗഢഗംഭീരമായ ചടങ്ങിൽ നാടിന് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം തൃത്താല എം.എൽ.എ. വി.ടി. ബലറാം നിർവഹിച്ചു.


തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജയന്തി വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി. മൊയിദീൻകുട്ടി, അനീസ് മട്ടായ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഡ്വ. ഷാഹുൽ ഹമീദ് പി.ടി. സ്വാഗതവും പി.വി. സുകുമാരൻ നന്ദിയും രേഖപ്പെടുത്തി.


പദ്ധതിയുടെ സാക്ഷാത്കാരത്തിനായി പൂർണ പിന്തുണയും സഹായവും നൽകിയ പൗരത്തൊടിയിൽ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു. കുടുംബത്തിനുള്ള ഉപഹാരം വഹീദയും ഫൈറൂസയും ഏറ്റുവാങ്ങി.


വിഷ്ണു നഗർ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാവികൻ വിഷ്ണുവിന്റെ മാതാവിനെയും ചടങ്ങിൽ ആദരിക്കുകയും അദ്ദേഹത്തിന്റെ ത്യാഗത്തെയും സേവന മനോഭാവത്തെയും അനുസ്മരിക്കുകയും ചെയ്തു.


നാവികൻ വിഷ്ണുവിന്റെ സ്മരണ നിലനിർത്തുകയും വരുംതലമുറകൾക്ക് പ്രചോദനമാകുകയും ചെയ്യുന്ന ഈ സംരംഭം നാട്ടുകാരുടെ കൂട്ടായ്മയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച മാതൃകയായി മാറിയിരിക്കുകയാണ്.

Tags

Below Post Ad