പട്ടാമ്പിയിൽ തിരുമിറ്റക്കോട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു.പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപം തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി കളത്തിൽ ശശികുമാറിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്
തിങ്കളാഴ്ച രാവിലെ കോഴിക്കോട് നിന്നും ഷൊർണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജാംനഗർ തിരുനെൽവേലി എക്സ്പ്രസ് തട്ടിയാണ് അപകടം.
പട്ടാമ്പി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച കാലത്ത് വീട്ടിൽ നിന്നും ബൈക്കിൽ പട്ടാമ്പിക്ക് പോയിരുന്നതാണ്. ബൈക്ക് പട്ടാമ്പി ഓവർബ്രിഡ്ജിനടുത്ത് നിർത്തിയിട്ടിരുന്നു. പിതാവ് പരേതനായ ഭാസ്കര പണിക്കർ. അമ്മ : ഭാരതി. ഭാര്യ : അജിത. മക്കൾ:ശരത്, അജിത്. സഹോദരി: ഉഷാകുമാരി.
സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
