വ്യാപാരോത്സവം സമ്മാന കൂപ്പൺ വിതരണോദ്ഘാടനം ജൂലായ് 11 ന് ആറങ്ങോട്ടുകരയിൽ

 


വ്യാപാരോത്സവം സമ്മാന കൂപ്പൺ വിതരണോദ്ഘാടനവും, V. T. ബൽറാം MLA ക്ക് നൽകുന്ന സ്വീകരണവും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും. 2026 ജൂലായ് 11 ( ശനി ) കാലത്ത് 11 ന് ആറങ്ങോട്ടുകര വ്യാപാര ഭവനിൽ വച്ച് നടക്കുമെന്ന് സംഘാടകർ പറഞ്ഞു.


കൂറ്റനാട് :

        കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 11 മുതൽ ഒക്ടോബർ 10 വരെ 3 മാസങ്ങളിലായി നടത്തുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനവും, V. T.ബൽറാം MLA ക്ക് നൽകുന്ന സ്വീകരണവും, 2025 - 26 അധ്യായന വർഷത്തിലെ SSLC, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കലും, അവർക്കുള്ള പഠനോപകരണ വിതരണവും, "ഓപ്പറേഷൻ തൂഫാൻ "ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കുന്നു.

      

             2026 ജൂലൈ 11 ( ശനി ) കാലത്ത് 11 മണിക്ക് ആറങ്ങോട്ടുകര വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന പരിപാടി ബഹു: V. T ബിൽറാം MLA ഉദ്ഘാടനം ചെയ്യുന്നു. KVVES നിയോജക മണ്ഡലം പ്രസിഡണ്ട് K.R. ബാലൻ മുഖ്യപ്രഭാഷണം നടത്തുന്നു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു: K. P. വിപിലേഷ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു, KVVES സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം K. രവി പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ M. G. രാജഗോപാൽ, K. P. ജിഷ, KVVES ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷബീർ ചാലിശ്ശേരി, കറുകപുത്തൂർ യൂണിറ്റ് പ്രസിഡണ്ട് C. G. ശശീന്ദ്രൻ, കൂട്ടുപാത യൂണിറ്റ് പ്രസിഡണ്ട് K. അജിത്ത്, ആറങ്ങോട്ടുകര യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് P. A ലിയാസ്, യൂണിറ്റ് ടരഷറർ V. V പ്രശോഭ് കുമാർ യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് V. P. നൗഫൽ മറ്റു വ്യാപാരി നേതാക്കൾ സാമൂഹ്യ സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.


          കുട്ടനാട് പ്രസ് ക്ലബ്ബിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ KVVES ആറങ്ങോട്ടുകര യൂണിറ്റ് പ്രസിഡണ്ട് A.K. അബൂബക്കർ, ജനറൽ സെക്രട്ടറി E. R. റെനിൻ, ട്രഷറർ V. V പ്രശോഭ് കുമാർ, കോഡിനേറ്റർ അഷ്റഫ് ദേശമംഗലം, രക്ഷാധികാരി T. E. സക്കരിയ ഹാജി, എന്നിവർ പങ്കെടുത്തു





Below Post Ad