കൂടല്ലൂരിൽ ഹോട്ടലിൽ മോഷണം:പലഹാര അലമാര കടത്തിക്കൊണ്ട് പോയി

 



കൂടല്ലൂരിൽ ഹോട്ടലിൽ മോഷണം:പലഹാര അലമാര ഗുഡ്സ് ഓട്ടോയിൽ കടത്തിക്കൊണ്ട് പോയി.

കൂടല്ലൂർ ജാറം റോഡിന് സമീപത്തെ അറഫ ഹോട്ടലിലാണ് മോഷണം നടന്നത്.ബുധനാഴ്ച പുലർച്ചെ നാല് മണിക്കാണ് മോഷണം നടന്നത്. 

കാലത്ത് ഹോട്ടൽ തുറക്കാൻ ഉടമ അസീസ് എത്തിയപ്പോഴാണ് ഹോട്ടലിന്റെ പുറത്തുണ്ടായിരുന്ന പലഹാര അലമാര കാണാതായത് ശ്രദ്ധയിൽപ്പെട്ടത്

തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശേധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കുമ്പിടി ഭാഗത്ത് നിന്ന് വന്ന ഗൂഡ്സ് ഓട്ടോറിക്ഷ കൂടല്ലൂർ ജാറം റോഡിൽ നിന്ന് തിരിച്ച് ഹോട്ടലിന്റെ മുന്നിൽ നിർത്തുകയും

ഗൂഡ്സ് ഓട്ടോയിൽ നിന്നിറങ്ങിയ യുവാവ് ഹോട്ടലിന്റെ പുറത്തിരുന്ന അലമാര എടുത്ത് ഗുഡ്സ് ഓട്ടോയിൽ കയറ്റി കടന്ന് കളയുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഹോട്ടലുടമയുടെ പരാതിയിൽ സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് തൃത്താല പോലീസ്


Tags

Below Post Ad