പൊന്നാനി: ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ പാരാ-അത്‌ലറ്റിക്സ് വിഭാഗത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തി പൊന്നാനി സ്വദേശി മുഹമ്മദ് ബാസിൽ. പരിമിതികളെ മുറിച്ചു കടന്ന് ട്രാക്കിൽ സ്വർണ്ണത്തിളക്കമുള്ള വെള്ളി നേടിയാണ് ബാസിലിന്റെ സുവർണ്ണ നേട്ടം.
ഇന്ത്യയെ പ്രതിനിധീകരിച്ച് പുരുഷന്മാരുടെ 100 മീറ്റർ (ടി47) ഇനത്തിൽ മത്സരിച്ച ബാസിൽ രണ്ടാം സ്ഥാനം നേടി. സ്കോട്ട്ലാന്റിലെ അന്താരാഷ്ട്ര ട്രാക്കിൽ വെള്ളി മെഡൽ നേടിയാണ് ഈ വിജയത്തിളക്കം. 10.83 സെക്കന്റിലാണ് ബാസിൽ രണ്ടാമനായി ഫിനിഷ് ചെയ്‌തത്.
10.71 സെക്കൻ്റിൽ ഫിനിഷ് ചെയ്ത മഹാരാഷ്ട്രക്കാരനായ ദിലീപ് മഹാദുവാണ് ഒന്നാമതെത്തിയത്. 10.63 ആണ് ബാസിലിന്റെ മികച്ച സമയം. കേരളത്തിൽ നിന്ന് ബാസിൽ മാത്രമാണ് ഗ്ലാസ്‌ഗോ പാരാ അത്‌ലറ്റിക്സിൽ പങ്കെടുത്ത മലയാളി.
നേരത്തെ പരീസിൽ നടന്ന വേൾഡ് പാരാ അത്ലറ്റിക് ഗ്രാൻഡ് പ്രിക്സ് ഹാൻഡി സ്പോർട്ട് ഓപ്പൺ ചാമ്പ്യൻ ഷിപ്പിൽ സീനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ബാസിൽ സ്വർണ്ണം നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോമൺവെൽത്ത് ഗെയിംസിന് അർഹത നേടിയത്. കഴിഞ്ഞ വർഷം ചെന്നൈയിലും ഡൽഹിയിലും നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമതായതോ ടെയാണ് ബാസിൽ ലോക ട്രാക്കിലെത്തുന്നത്. 2022ൽ ഗുജറാത്തിൽ നടന്ന പാരാ അത്‌ലറ്റിക് ദേശീയ ചാമ്പ്യൻ ഷിപ്പിലും ബാസിൽ സ്വർണ്ണം നേടിയിരുന്നു. സംസ്ഥാന ജൂനി യർ അത്‌ലറ്റിക്സിൽ ജനറൽ വിഭാഗത്തിൽ ഒന്നാമതെത്തിയിട്ടുണ്ട്.
ജന്മനാ വലതു കൈ ഇല്ലാത്ത ബാസിലിൻ്റെ കുതിപ്പ് പലപ്പോഴും പരിമിതികളെ പിന്നിലാക്കി. പൊന്നാനി കളത്തിങ്ങൽ സിറാജുദ്ദീന്റെയും ഒതളക്കാട്ട് ഒറ്റയിൽ സീനത്തിന്റെയും മകനാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ബാസിൽ. തിരുവനന്തപുരം സായിയിലാണ് ഇപ്പോൾ പരിശീലനം.
ചെറവല്ലൂർ ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ കാ യികാധ്യാപകനായ കെ.വി അനസിന്റെ പരിശീലനത്തി ലൂടെയാണ് ബാസിൽ ഓട്ടം തുടങ്ങിയത്. വെളിയങ്കോട് ഉമരി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ബാസിലിൻ്റെ ഓട്ടം അനസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഫുട്ബോളി നേക്കാൾ ബാസിൽ കുതിച്ചു കയറുക ഓട്ടത്തിലാണെന്ന് മന സ്സിലാക്കിയ അധ്യാപകൻ ഒപ്പം കൂട്ടി. നല്ല പരിശീലനവും പ്രചോദനവും നൽകി. ബാസിലിന്റെ അഭിമാന നേട്ടത്തിൽ നാട് ഒന്നടങ്കം ആഹ്ലാദത്തിലാണ്.
