ഒറ്റപ്പാലം സ്വദേശിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് ചാലിയാറിന്‍റെ മാവൂർ എളമരം കടവിൽപാലത്തിനു സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് പാലത്തിനു മുകളിൽ വ്യായാമം ചെയ്യുന്നവർ പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടത്.ഉടൻതന്നെ മാവൂർ പൊലീസിലും മാവൂർ ഫയർ യൂണിറ്റിലും വിവരമറിയിച്ചു.
പൊലീസും ഫയർ യൂണിറ്റും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചു.
ദേഹ പരിശോധനയിൽ ലഭിച്ച രേഖകളിൽ നിന്നാണ് ഒറ്റപ്പാലം അഴിയന്നൂർ സ്വദേശിയായ ദിലീപ് (30)ആണ് മരിച്ചതെന്ന് വ്യക്തമായത്.
മാവൂർ പൊലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി
കോഴിക്കോട് ഈസ്റ്റേൺ കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തു വന്ന ദിലീപിനെ ഈ മാസം 17 മുതൽ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
