നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം


 

പാലക്കാട്: പാലക്കാട്ട് സ്വകാര്യ റിസോര്‍ട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിൻ്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ റിഹാൻ കാൽ വഴുതി നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല


Below Post Ad