തൃശൂര്‍:പുതുക്കാട് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ പൊരന്തരപ്പിള്ളി റോയ്‌സൺ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം.
ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണമെന്നാണ് വിവരം. ഡ്രൈവര്‍ കുഴഞ്ഞുവീണ നിലയിലായിരുന്നു.
ചാലക്കുടി ഭാഗത്തേക്ക് പോയിരുന്നു ബസ് നിയന്ത്രണം വിട്ട് സമീപത്തെ ബിൽഡിങ്ങിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇതിനിടയിൽ പെട്ടാണ് യുവതിമരിച്ചത്.
