തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറി എട്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെല്ലാം തമിഴ്നാട് സ്വദേശികളായ കോളേജ് വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിവരം.
അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗത്ത് സർവീസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിലേക്ക് അമിതവേഗതയിലെത്തിയ തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെട്ടത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ദിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്
