കൂറ്റനാട് സെൻറർ നവീകരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തൃത്താല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട്സംഗമം ഓഡിറ്റോറിയത്തിൽ ജനകീയ കൺവെൻഷൻ ചേർന്നു.
എൽഡിഎഫ് ഗവൺമെന്റിന്റെ ഭരണകാലത്ത് തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന എം ബി രാജേഷ് മുൻകൈയെടുത്ത് നടപ്പിലാക്കാൻ ആരംഭിച്ചതാണ് കൂറ്റനാട് ടൗൺ നവീകരണം.
കിഫ്ബിയിൽ ഉൾപ്പെടുത്തി 13.08 കോടി രൂപയുടെ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടിന് 2024മെയ് മാസത്തിൽ അനുമതി ലഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് 13 കോടി രൂപ കൂടി പിന്നീട് അനുവദിച്ചു കിട്ടി. സ്ഥാപിത താല്പര്യക്കാരായ ചില കെട്ടിട ഉടമകൾ കോടതിയെ സമീപിച്ച് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിന്നും സ്റ്റേ വാങ്ങിയതിനാൽ പദ്ധതി തടസ്സപ്പെട്ടു .
തൃത്താല എംഎൽഎയും മറ്റ് അധികാരികളും ഇപ്പോൾ കയ്യേറ്റക്കാരുടെ പക്ഷം ചേർന്ന് പദ്ധതിയെ തുരങ്കം വയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ സ്റ്റേ നീക്കം ചെയ്യുന്നതിന് നിയമപരമായും അധികാരികളുടെ നിഷേധാത്മക സമീപനങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭത്തിലൂടെയും മുന്നോട്ടുപോകാൻ കൺവെൻഷനിൽ വച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കൺവെൻഷൻ മുൻ എംഎൽഎ സ: വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
