ചാലിശ്ശേരിയിൽ പരുമല കൊച്ചുതിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി.



 

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ

ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് പരുമല കൊച്ചുതിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി.

ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാല്ലി വിശുദ്ധ കുർബാന അർപ്പിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ രണ്ടാം ഓർമ്മയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപാർപ്പണവും നടത്തി.

വികാരി ഫാ. അബ്രഹാം യാക്കോബ് പൂവത്തുമണ്ണിൽ പെരുന്നാൾ കൊടിയേറ്റം നടത്തി നവംബർ 7, 8 തീയതികളിലാണ് പെരുന്നാൾ. ശനിയാഴ്ച രാത്രി സന്ധ്യാനമസ്കാരം, ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, നേർച്ച എന്നിവ നടക്കും.


ഫോട്ടോ : ചാലിശ്ശേരി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. അബ്രഹാം പൂവ്വത്തു മണ്ണിൽ കൊടിയേറ്റുന്നു



Below Post Ad