മാട്ടായ മോസ്ക്കോ - ബതാം ചുവട് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു. Knews.


 

തൃത്താല: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി പണി പൂർത്തീകരിച്ച തൃത്താല ഡിവിഷനിൽ ഉൾപ്പെട്ട മാട്ടായ മോസ്ക്കോ - ബതാം ചുവട് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി ഉദ്ഘാടനം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് ഷക്കീന അക്ബർ അദ്ധ്യക്ഷത വഹിച്ചു.


ബ്ലോക്ക് മെമ്പർ യു.ടി. താഹിർ സ്വാഗതം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസചെയർ പേഴ്സൺ ദിവ്യ മണികണ്ഠൻ.ബ്ലോക്ക്‌ മെമ്പർ രജിഷ,ബ്ലോക്ക് മെമ്പർ അഖില , തൃത്താല ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ അനീസ്മാട്ടായ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷിനോദ് എന്നിവർ സന്നിഹിതരായിരുന്നു.

പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Below Post Ad