ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: അമൃത ബോധവൽക്കരണ ക്ലാസ് എടുത്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി,പഞ്ചായത്ത് അംഗം എ.വിജയൻ,മറ്റു പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ:കെ.ആതിര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
