ലോകഫുട്ബോൾ ഇതിഹാസം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യാഴാഴ്ചയാണ്
രാജ്യാന്തര ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന്
വിടപറഞ്ഞത്ചാലിശ്ശേരി ജി.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് 4 വർഷം മുമ്പ് ലഭിച്ച
ലോകം ആരാധിക്കുന്ന സി.ആർ.7ന്റെ കൈയൊപ്പ് പതിഞ്ഞ ജേഴ്സി അമൂല്യനിധിപോലെ കാത്തുസൂക്ഷിക്കുകയാണ് ......
ഫുട്ബോൾ ലോകത്തെ വിസ്മയതാരത്തിന്റെ കൈയൊപ്പ് പതിഞ്ഞ ജേഴ്സി ..... ക്ലബ്ബിന്റെ അഭിമാനമായതോടൊപ്പം നാട്ടിലെ കായികപ്രേമികൾക്ക് കാൽപന്ത് കളിയുടെ ആവേശത്തിന്റെ ഓർമസമ്മാനം കൂടിയായി ജേഴ്സി
2021-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പർ ജേഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം കൈപ്പടയിൽ ഒപ്പിട്ടതാണ് ഈ ജേഴ്സി.
ദുബായിൽവെച്ച് ക്ലബ്ബ് അംഗവും ചാലിശ്ശേരി സ്വദേശിയുമായ ഷഫീഖിനാണ് ക്രിസ്റ്റോനോയിൽ നിന്ന് നേരിട്ട് ജേഴ്സി ലഭിച്ചത്.
തുടർന്ന് അവധിക്ക് നാട്ടിലെത്തിയ ഷഫീഖ് ഏറെ വിലമതിപ്പോടെ സൂക്ഷിച്ചിരുന്ന ജേഴ്സി 2022 മാർച്ചിൽ ചാലിശ്ശേരി ഗ്രാമത്തിൻ്റെ കായിക ഭൂപടത്തിൽ നിരവധി താരങ്ങളെ വളർത്തിയെടുത്ത ജി.സി.സി ക്ലബ്ബിന് കൈമാറി.
ജേഴ്സി ഫ്രെയിം ചെയ്ത് ക്ലബ്ബ് ഹൗസിൽ പ്രദർശിപ്പിക്കുകയായിരുന്നു.
സി.ആർ.7ന്റെ കൈയൊപ്പ് നേരിൽ കാണാനും ആ അപൂർവ നിമിഷം ചിത്രങ്ങളിലൂടെ പകർത്താനും നിരവധി ആരാധകരാണ് ക്ലബ്ബിലെത്തുന്നത്. ഓരോ കാഴ്ചക്കാരനും ആ ജേഴ്സി നൽകുന്നത് ഫുട്ബോൾ ആവേശത്തിനപ്പുറം ഒരു ഇതിഹാസത്തെ തൊട്ടറിയുന്ന അനുഭവമാണ്.
കളിക്കളത്തിലെ വേഗവും ഗോളുകളും റെക്കോർഡുകളും ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ, റൊണാൾഡോയുടെ കൈയൊപ്പ് പതിഞ്ഞ ഈ ജേഴ്സി ചാലിശ്ശേരിയിൽ ആ ഓർമകൾക്ക് കാവലിരിക്കുന്നു.
തലമുറകൾക്ക് ഫുട്ബോൾ ആവേശം പകരുന്ന സി.ആർ.7ന്റെ സാന്നിധ്യം പതിഞ്ഞ ജേഴ്സി ചാലിശേരി ഗ്രാമത്തിന്റെ കായിക പ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിക്കുകയാണ്.
