അക്കിത്തം സ്മാരകം: ആറ് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കും ; എം.ബി.രാജേഷ്


മഹാകവി അക്കിത്തത്തിന് സ്മാരകം സ്ഥാപിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തുമെന്ന് സ്പീക്കർ എം.ബി രാജേഷ് . ഇതിനായി ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ,തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം കപ്പൂർ പഞ്ചായത്ത് ഹാളിൽ  ചേർന്നു.

യോഗത്തിന് മുന്നോടിയായി കളക്ടറും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് ആറ് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു.

Tags

Below Post Ad