കപ്പൂർ കൊള്ളന്നൂർ ഓണപ്പറമ്പിൽ അഷ്റഫിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ശക്തമായ മഴ ഉണ്ടായ സമയത്ത് മോഷണശ്രമം നടന്നത്.വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് അകത്ത് കടക്കാൻ ശ്രമിച്ചത്. വീട്ടുകാർ പുലർച്ചെ അഞ്ചരക്കാണ് സംഭവം അറിയുന്നത്.
ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് വീട്ടുകാർ പറഞ്ഞു. കപ്പൂർ പഞ്ചായത്തിൽ സ്ഥിരമായി കള്ളന്മാരുടെ ശല്യം ഉള്ളതായി നാട്ടുകാർ പറയുന്നു.മോഷണം നടന്ന സ്ഥലം തൃത്താല എസ് ഐ ഷൗക്കത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി