കുറ്റിപ്പുറം അയിങ്കലത്ത് ആനക്കര കൂടല്ലൂർ സ്വദേശിനി പത്തൊൻപത്കാരി സുഹൈല നസ്റിനും എട്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞും തീകൊളുത്തി മരിച്ചത് സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനമാണ് കാരണമെന്ന പരാതിയിൽ ഭർത്താവിന്റെ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.
അയിങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസ് ബസത്തിന്റെ ഭാര്യ സുഹൈല നസ്റിൻ (19), എട്ട് മാസം പ്രായമായ മകൾ ഫാത്തിമ ഷഹ്റ എന്നിവരെ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കൂടല്ലൂർ സ്വദേശി പന്തപുലാക്കൽ ഹംസയുടെയും ഫാത്തിമയുടെയും മകളാണ് സുഹൈല.
കുടുംബ വഴക്കിനെത്തുടർന്ന് സുഹൈലയും കുഞ്ഞും അയിങ്കലത്തെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.ഭർതൃമാതാവും പേരമകളും നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സുഹൈലയുടെ വീട്ടുകാരുടെ പരാതി.ഇതിനെത്തുടർന്ന് ർത്താവിന്റെ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചു.