എടപ്പാൾ മേൽപാലം ഉദ്​ഘാടനം; മഴ ചതിക്കു​മെന്ന് ആശങ്ക


എടപ്പാൾ: മേൽപാലത്തി​ൻെറ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചെങ്കിലും മഴ ചതിക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ. ഇനി 12 ദിവസമാണ് ഉദ്ഘാടനത്തിന് അവശേഷിക്കുന്നത്. 

രണ്ട് ദിവസം മഴ പൂർണമായും വിട്ടുനിന്നാലേ ടാറിങ് പ്രവൃത്തികൾ നടത്താൻ സാധിക്കൂ. ന്യൂനമർദത്തെതുടർന്ന് അടുത്ത ദിവസങ്ങളിൽ തീവ്ര മഴ പെയ്യുമെന്നാണ് 

കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിക്കുന്നത്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ ഉപരിതലത്തിൽ മാത്രം ടാറിങ് നടത്താനാകും അവസാന ശ്രമം. പിന്നീട് ഉദ്ഘാടന ശേഷമാകും സമാന്തര റോഡുകളുടെ ടാറിങ് ജോലി. അടുത്ത ദിവസം മഴ പെയ്തില്ലെങ്കിൽ ചൊവ്വാഴ്ച ടാറിങ് ജോലികൾ ആരംഭിക്കും. 

നാല് ദിവസം എടപ്പാൾ ടൗൺ പൂർണമായും അടച്ചിട്ടാകും പ്രവൃത്തികൾ. ടാറിങ് കഴിഞ്ഞും നാല് ദിവസം അനുബന്ധ പ്രവൃത്തികൾക്ക് സമയം ആവശ്യമുണ്ട്. മേൽപാലത്തി​ൻെറ 95 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. വൈദ്യുതി വകുപ്പി​ൻെറ ഒരു ദിവസത്തെ ജോലി കൂടി ബാക്കിയുണ്ട്. ഇത് തിങ്കളാഴ്ചയോടെ പൂർത്തിയാക്കും. 26 ന് വൈകീട്ട് മൂന്നോടെയാണ് ഉദ്ഘാടനം നടക്കുക. 

Below Post Ad